Sunday, February 6, 2011

ജ്വാലാമുഖി

അഗ്നി ജ്വാലയായ് പടരുന്ന വിശപ്പിന്‍
വിത്തുകള്‍ പാകി മുളപ്പിക്കുമീ ലോകം.....

ജ്വാലാ മുഖിയായ് വന്നു ചെരുന്നോരാവിഷത്തില്‍
ഒരു നേരം അന്നത്തിനായ് മനുഷ്യക്കോലങ്ങള്‍.....

മഹാമണ്ടത്തരം

സ്നേഹം മഹത്തരം എന്നാല്‍ മഹാമണ്ടത്തരം .....





സംഹാരതാണ്ടവം

എന്‍ മനതാരിലെന്നും തിളങ്ങി നില്കുമെന്‍

പ്രാണസഖി നീയ് എവിടേ ....

ഓരോ അണുവിലും നിന്മുഖം കാണുന്നു

എന്‍ പ്രിയ തോഴി നീ എവിടേ....


ദുഖമാം കല്‍ കരിമ്പാറകള്‍ കൊണ്ടു ഞാന്‍ കെട്ടി

എന്‍ മനോരജ്യത്തിന്‍ കോട്ട കൊത്തളങ്ങള്‍....

അതില്‍ നീ കയറിയാടുന്നു......

സര്‍വ നാശത്തിന്‍ 'സംഹാരതാണ്ടവം'


Wednesday, October 6, 2010

പ്രണയം

പ്രണയം- ഒരു പറഞ്ഞു പഴകിയ കടങ്കഥ

മോഡേണ്‍ യുഗത്തിന്‍ തമാശ....

അതില്‍ മുങ്ങി മരിച്ചവരും ചിരിച്ചവരും,

കൊന്നവരും കൊലവിളിച്ചവരും,

അലിഞ്ഞു തീര്‍ന്നൊരു മഹാസാഗരം.....

Sunday, June 27, 2010

നീര്‍മാതളം പൂത്തയാ കാലം കൊഴിഞ്ഞയാ കാലം...

ഇനി വന്നിടുമോ....